തിരിച്ചടിയിലാണ് ഇൻഫോസിസ്. വിപണി മൂല്യത്തിൽ (Market Capitalisation) കനത്ത ഇടിവ്. ഈ വർഷം മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ നിന്ന് 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

LIC-യ്ക്ക് ആദ്യ പത്തില്‍ ഇടം. 5.19 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം. റിലയൻസ് ഇൻഡസ്ട്രീസ് തുടരുന്നു ഒന്നാം സ്ഥാനത്ത്. 19.022 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ വിപണി മൂല്യം. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടാം സ്ഥാനത്താണ്.

മറ്റുള്ളവരിൽ ഭാരതി എയർടെൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാൻസ്, ലാർസൻ & ടൂബ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 8,501 കോടി രൂപയുടെ അറ്റാതായം നേടി ഇൻഫോസിസ്. മുന്‍പാദത്തേക്കാൾ 27.8% കൂടുതലാണ് ഇത്. വരുമാനവും 46,402 കോടി രൂപയായി ഉയർന്നു.

എന്നാലും, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചാ പ്രവചനത്തിൽ (FY27 Guidance) കമ്പനി സാവധാനം നീങ്ങുന്നു. നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിൽ ബിഎസ്ഇയിൽ ഇൻഫോസിസ് ഓഹരികൾ 2% ഉയർന്ന് 1,175 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

Photo and News Source: Dhanam