റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രധാന സേവനങ്ങൾക്കായി 31.5 കോടി റിയാലിന്റെ കരാർ സൗദി ഗ്രൗണ്ട് സർവീസസ് സ്വന്തമാക്കി. അഞ്ച് വർഷത്തേക്കുള്ള ഈ കരാർ പ്രകാരം, പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളുടെ പ്രവർത്തനവും പരിപാലനവും കമ്പനി ഏറ്റെടുക്കും. മെയ് ഒന്നുമുതൽ ആരംഭിക്കുന്ന കരാർ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്.

സൗദി ഗ്രൗണ്ട് സർവീസസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ‘എയർപോർട്ട് ബ്രിഡ്ജസ് ഫോർ ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ്’ കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനങ്ങളുടെ ഗ്രൗണ്ട് പവർ യൂനിറ്റുകൾ, പ്രീ-കണ്ടീഷൻഡ് എയർ സിസ്റ്റങ്ങൾ, വിഷ്വൽ ഗൈഡൻസ് ഡോക്കിങ് സിസ്റ്റം എന്നിവയുടെ മാനേജ്‌മെന്റും സാങ്കേതിക മേൽനോട്ടവും ഈ പദ്ധതിയുടെ ഭാഗമാണ്. 2026-ലെ രണ്ടാം പാദം മുതൽ കരാറിന്റെ സാമ്പത്തിക നേട്ടങ്ങൾ കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Asianet News