കോഴിക്കോട് ആസ്ഥാനമായുള്ള ഡിജിറ്റൽ ഗാഡ്‌ജെറ്റുകളുടെയും ഹോം & കിച്ചൺ ഉപകരണങ്ങളുടെയും വിതരണത്തിലും സേവനത്തിലും മുന്നിട്ടുനിൽക്കുന്ന മൈജി, കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് വിറ്റുവരവ് നേടി. 2025-26-ൽ 5,000 കോടി രൂപ ലക്ഷ്യമിട്ടെങ്കിലും, 5,500 കോടി രൂപയായി വിറ്റുവരവ് കൈവരിച്ചു. 2026-27-ൽ 7,500 കോടി രൂപ ലക്ഷ്യമിടുന്ന മൈജി, നിലവിലെ 5,800 ജീവനക്കാരെ 10,000 ആയി ഉയർത്താനും പദ്ധതിയിടുന്നു.
ഓണക്കാലത്ത് മാത്രം 1,600 കോടി രൂപ വിറ്റുവരവ് നേടിയ മൈജി, ഈ വർഷം 40 മുതൽ 50 വരെ പുതിയ ഷോറൂമുകൾ തുറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു. എല്ലാ ജില്ലകളിലും എപിക് ഷോറൂമുകൾ സ്ഥാപിക്കാനും കേരളം, കർണാടക, തമിഴ്നാട് എന്നിവയ്ക്കു പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു.
2006-ൽ 3ജി മൊബൈൽ വേൾഡിന്റെ പേരിൽ കോഴിക്കോട് 200 സ്ക്വയർ ഫീറ്റിൽ ആരംഭിച്ച മൈജി, ഇന്ന് 150-ലധികം ഷോറൂമുകളുമായി വളർന്നിരിക്കുന്നു. കുടുംബത്തോടൊപ്പം മികച്ച ഗാഡ്‌ജെറ്റുകളും സ്മാർട്ട് ഫോണുകളും ലഭ്യമാക്കുന്നതിനുള്ള സൗകര്യപ്രദമായ കേന്ദ്രങ്ങളായി ഇവ മാറിയിരിക്കുന്നു.
Photo and News Source: Siraj Live








