തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നതിനുമുമ്പ്, പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനം നടത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സിലൂടെ' അദ്ദേഹം ഈ പ്രവചനം പങ്കുവെച്ചു.
എല്‍ഡിഎഫ് 75 സീറ്റുകള്‍ നേടുമെന്നും യുഡിഎഫിന് 65 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം, എറണാകുളം, വയനാട് ജില്ലകളില്‍ യുഡിഎഫ് മേധാവിത്വം തുടരുമെന്നും കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ എല്‍ഡിഎഫ് ശക്തി പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം, ആലപ്പുഴ, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇരുമുന്നണികളും തമ്മില്‍ തീവ്രമായ മത്സരം നടന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ പ്രവചനത്തിലും എല്‍ഡിഎഫിന് 75 സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. വോട്ടെടുപ്പിനുശേഷം മൂന്ന് സീറ്റുകള്‍ വരെ മാറ്റം സംഭവിക്കാമെന്നും മാധവന്‍ സൂചിപ്പിച്ചു.
Photo and News Source: Sathyam Online







