പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിൽ മികച്ച പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ഏഴു ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്ങ് നടക്കുന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപൂർ ഉൾപ്പെടെ സുപ്രധാന മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പ്രതികരിച്ചുകൊണ്ട്, ജനാധിപത്യത്തിന്റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളെയും യുവാക്കളെയും വൻതോതിൽ വോട്ട് ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
Photo and News Source: 24 News








