ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി നടത്തിയത് ക്രൂരമായ കൊലപാതകമായിരുന്നു. സഹോദരൻ റെജിയെ മര്‍ദിച്ചശേഷം കഴുത്തിൽ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. അമ്മ മേരിക്കുട്ടിയെ മുഖത്തടിച്ചും ഭിത്തിയിലേക്കെറിഞ്ഞുമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം മൃതദേഹം രണ്ടുദിവസം വീടിന് പുറത്ത് ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞ് സൂക്ഷിച്ചു. മൂന്നാം ദിവസം അര്‍ധരാത്രിയ്ക്ക് ശേഷമാണ് കുഴിച്ചിട്ടത്. സജി പൊലീസിനോട് സമ്മതിച്ച വിവരങ്ങളാണ് ഇതെ. ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പോലീസ് കേസ് ക്രൂരമായ കൊലപാതകമായി വിലയിരുത്തുന്നു.

Photo and News Source: 24 News