ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജി പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന മൊഴി. സഹോദരൻ റെജിയെ മർദ്ദിച്ചും കഴുത്തു മുറുക്കിയും കൊലപ്പെടുത്തി. അമ്മ മേരിക്കുട്ടിയെ മുഖത്ത് അടിച്ചും കയ്യിൽ പിടിച്ച് ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി. ഏപ്രിൽ 4-ാം തീയതി രാത്രിയിലായിരുന്നു സംഭവം. മൃതദേഹങ്ങൾ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വച്ചു. മൂന്നാം ദിവസം അർധരാത്രിക്ക് ശേഷമാണ് കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ സജി കുറ്റം സമ്മതിച്ചു.
വീടിനടുത്തുള്ള പറമ്പിൽ നിന്ന് സജിയെ പൊലീസ് പിടികൂടി. പ്രതി അവശനിലയിലായിരുന്നു. ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തി. കാൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ലഭിച്ചു. പ്രാഥമിക അന്വേഷണത്തിന് വീട്ടിലെത്തിയപ്പോൾ സജി അവിടെ ഉണ്ടായിരുന്നു. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോൾ സംശയം ഉയർന്നു. വൈകിട്ട് വീണ്ടും വീട്ടിലെത്തിയപ്പോൾ സജി രക്ഷപ്പെട്ടിരുന്നു. പിന്നീട് പറമ്പിൽ നിന്ന് പിടികൂടി.
Photo and News Source: Sathyam Online







