ഫാഷൻ ആക്‌സസറി ശൃംഖല ക്ലെയേഴ്സ് യുകെയിലും അയർലണ്ടിലും 154 ഹൈ സ്ട്രീറ്റ് ഷോപ്പുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചു. ഈ തീരുമാനത്തിലൂടെ 1,300 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൾ. എന്നാൽ 356 കൺസെഷൻ സ്റ്റോറുകളും ഹെഡ് ഓഫീസും പ്രവർത്തനത്തിൽ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ക്ലെയേഴ്സ് ആഭരണങ്ങൾ, വസ്ത്ര ആക്‌സസറികൾ, ഇയർ പിയേഴ്‌സിംഗ് സേവനങ്ങൾ എന്നിവയിലൂടെ പ്രശസ്തമാണ്. 1996-ൽ യുകെയിലും 2000-ൽ അയർലണ്ടിലും പ്രവർത്തനം ആരംഭിച്ച ഈ കമ്പനി ഹൈ സ്ട്രീറ്റുകളിൽ വേഗത്തിൽ വ്യാപിച്ചു. എന്നാൽ സമീപ വർഷങ്ങളിൽ ഓൺലൈൻ സ്റ്റോറുകളുടെ വരവ് കമ്പനിയെ ബാധിച്ചിരുന്നു.
2023-ൽ 145 സ്റ്റോറുകൾ അടച്ചപ്പോൾ 1,000 ജോലികൾ നഷ്ടപ്പെട്ടിരുന്നു. ഇത്തവണ 154 സ്റ്റോറുകൾ അടച്ചുപൂട്ടുന്നതിലൂടെ വലിയ തോതിൽ തൊഴിലാളികളെ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. കമ്പനി നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നതാണ് അടച്ചുപൂട്ടലിന് കാരണമായി പറയപ്പെടുന്നു.
Photo and News Source: Sathyam Online







