തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തിൽ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വലിയ തിരക്കും നീണ്ട ക്യൂവുമായിരുന്നു. ബിജെപി സംസ്ഥാന വക്താവും കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനുമായ അഡ്വ. എസ്. ജയസൂര്യൻ ഇതിനെതിരെ ശക്തമായ പ്രതികരണം പ്രകടിപ്പിച്ചു.

പൊതു വോട്ടെടുപ്പ് ദിവസം മറ്റു മതസ്ഥർ 50,000 രൂപയ്ക്കുമേൽ ചെലവഴിച്ച് വിമാന ടിക്കറ്റെടുത്ത് വോട്ട് ചെയ്യാൻ എത്തുമ്പോൾ, ഹിന്ദുക്കൾ വോട്ട് ചെയ്യാതെ ക്ഷേത്രങ്ങളിൽ ക്യൂ നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുവായൂരിൽ ആയിരക്കണക്കിന് ഭക്തർ ദർശനത്തിനും പ്രസാദത്തിനുമായി നിരന്നിരുന്നു.

99 ശതമാനം പേരുടെ ഇടതുവിരലിലും വോട്ടിന്റെ അടയാളമായ മഷി പുരണ്ടില്ല. 98 ശതമാനം പേരും പ്രായപൂർത്തിയായ വോട്ടവകാശമുള്ളവരായിരുന്നു. ഇവരിൽ 90 ശതമാനം പേർ പിറ്റേന്നോ വൈകീട്ടോ മാത്രം തിരിച്ചു പോകുന്നവരുമായിരുന്നു. ഇവർക്കൊന്നും വോട്ട് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നാണ് യാഥാർത്ഥ്യം.

Photo and News Source: Janam TV