രാജ്യമാകെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചക്കാലം താപനില ക്രമേണ ഉയരുമെന്ന് പ്രവചനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ താപനില ഏറ്റവും ഉയർന്ന നിലയിലാണ്.
ഏപ്രിൽ പകുതിയിൽ ഇന്ത്യയുടെ മധ്യകിഴക്കൻ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും 38 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനില റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളം, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി.
കേരളത്തിൽ താപനില 19 വരെ ഉയർന്ന നിലയിലായിരിക്കും. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പാലക്കാട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
15 മുതൽ 19 ഏപ്രിൽ വരെ പാലക്കാട്ടിൽ 40°C, കൊല്ലത്ത് 39°C, കോട്ടയത്തിൽ 38°C, മറ്റ് ജില്ലകളിൽ 37°C വരെ താപനില ഉണ്ടാകുമെന്നാണ് പ്രവചനം. സാധാരണയെക്കാൾ 2-3°C വരെ ഉയർന്ന താപനിലയായിരിക്കും.
Photo and News Source: Kairali News


