തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില ലിറ്ററിന് നാലുരൂപ വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചു. മിൽമ ഫെഡറേഷൻ ബുധനാഴ്ച നടത്തുന്ന യോഗത്തിലാണ് ഈ വിലക്കൂട്ടൽ പ്രഖ്യാപിക്കുക. നിലവിൽ 56 രൂപയാണ് പാലിന്റെ വില. ഇത് 60 രൂപയായി ഉയർത്തും. കർഷകർക്ക് നിലവിൽ 45 മുതൽ 52 രൂപവരെ ലഭിക്കുന്നുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി വിലകൂട്ടിയത്. ഉദ്പാദനച്ചെലവ് വർധിച്ചതിനാൽ 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് സമയമായതിനാൽ നാലുരൂപ മാത്രമെ സർക്കാർ അനുവദിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

Photo and News Source: Mathrubhumi