കേരളം ഇപ്പോൾ കടന്നുപോകുന്ന കഠിനമായ ചൂടും ഈർപ്പവും നിമിത്തം നിർജലീകരണം വേഗത്തിൽ ഉണ്ടാകുന്നു. പുറത്ത് നിന്നും വീട്ടിലെത്തിയ ഉടൻ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ശരീരത്തിലെ താപനില ഉയരുകയും രക്തക്കുഴലുകൾ വീർക്കുകയും ചെയ്യും. പെട്ടെന്ന് തണുത്ത വെള്ളം കുടിച്ചാൽ ‘ടെംപറേച്ചർ ഷോക്ക്’ ഉണ്ടാകാനിടയുണ്ട്. ഇത് രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങാനും രക്തസമ്മർദ്ദം ഉയരാനും ഇടയാക്കും.
തലചുറ്റൽ, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്കും ദഹന പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ദാഹം തീർക്കാൻ തണുത്ത വെള്ളത്തിന് പകരം ഇളംചൂടുള്ള വെള്ളം കുടിക്കുക. തണുത്ത വെള്ളം വേണമെങ്കിൽ ശരീരം തണുക്കാൻ സമയം നൽകി പിന്നെ കുടിക്കുക.
Photo and News Source: Kairali News







