കാലിക്കറ്റ് സർവകലാശാലയുടെ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം 2026-ലെ എംബിഎ പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പട്ടികജാതി/വർഗ്ഗ വിഭാഗത്തിന് ഫീസ് 350 രൂപയാണ്. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ https://admissions.uoc.ac.in-ൽ ലഭ്യമാണ്.

നാല് സെമസ്റ്ററുകളിലായി രണ്ട് വർഷത്തെ എംബിഎ, എംബിഎ ഹെൽത്ത് കെയർ മാനേജ്‌മെന്റ്, എംബിഎ ഇന്റർനാഷണൽ ഫിനാൻസ് കോഴ്‌സുകളാണ് ഉള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം. ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കാം. ഐഐഎം CAT, KMAT, CMAT സ്‌കോറുകൾ ആവശ്യമാണ്.

സെലക്ഷന്‍: CAT/KMAT/CMAT സ്‌കോർ, ഗ്രൂപ്പ് ചർച്ച, പേഴ്‌സണൽ ഇന്റർവ്യൂ, PLUS Two പരീക്ഷാ മാർക്കുകൾ എന്നിവയാണ് പരിഗണനയ്ക്കുള്ള മാനദണ്ഡങ്ങൾ. വിവിധ സ്ഥാപനങ്ങളിലായി 870 സീറ്റുകളും കാലിക്കറ്റ് സർവകലാശാലയിൽ 330 സീറ്റുകളുമാണ് ലഭ്യമായിരിക്കുന്നത്.

കോഴ്‌സ് ഫീസ്: കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗത്തിൽ സെമസ്റ്റർ ഫീസ് 10,595 രൂപയും സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 28,655 രൂപയുമാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Photo and News Source: Janmabhumi