ഐഎംഎഫിന്റെ പുതിയ പ്രവചനമനുസരിച്ച്, 2030-ഓടെ അയർലണ്ട് യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യമായി മാറും. പർച്ചേസിംഗ് പവർ പാരിറ്റി അടിസ്ഥാനമാക്കിയുള്ള പ്രതിശീർഷ ജിഡിപി (ജിഡിപി പെർ ക്യാപിറ്റ പിപിപി) 168,000 യൂറോയായിരിക്കും. ലക്സംബർഗ് രണ്ടാം സ്ഥാനത്തേക്ക് തരംതാഴും. നോർവേ, സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നിവയാണ് പിന്നാലെയുള്ള രാജ്യങ്ങൾ. യൂറോപ്പിലെ വലിയ സമ്പദ് വ്യവസ്ഥകളിൽ പെടുന്ന ജർമ്മനി 12-ാം സ്ഥാനത്തും ഫ്രാൻസ് 15-ാം സ്ഥാനത്തും യുകെ 16-ാം സ്ഥാനത്തുമാകും.

ജർമ്മനിയുടെ പ്രതിശീർഷ ജിഡിപി 79,000 യൂറോയും യുകെയുടേത് 66,000 യൂറോയുമായിരിക്കും. എന്നാൽ, വൻകിട ബഹുരാഷ്ട്ര കമ്പനികളുടെ സ്വാധീനമുണ്ടായതിനാൽ അയർലണ്ടിന്റെ യഥാർത്ഥ സാമ്പത്തിക നില മൊത്ത ദേശീയ വരുമാനം (ജിഎൻഐ) വച്ചു നോക്കിയാൽ വ്യത്യാസമുണ്ടാകും. ലോകബാങ്കിന്റെ 2024 കണക്കുകൾ പ്രകാരം ജിഎൻഐ അടിസ്ഥാനത്തിൽ അയർലണ്ട് യൂറോപ്പിലെ ആദ്യ നാല് രാജ്യങ്ങളിൽ ഇടം നേടില്ല. പിപിപി കണക്കുകളിൽ മാത്രമാണ് അയർലണ്ട് മുന്നിലിരിക്കുന്നത്.

Photo and News Source: Sathyam Online