തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാൽ വ്യക്തമായ നിലപാട് പ്രകടിപ്പിച്ചു. ഇത്തരം ചർച്ചകളിൽ തല്പരനല്ലെന്നും മെയ് 4-ാം തീയതി ഫലം വരെ കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് സ്വന്തമായി ഒരു സംവിധാനമുണ്ട്. എല്ലാവരും ചേർന്ന് തീരുമാനമെടുക്കും. പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി പ്രവർത്തകനെന്ന നിലയിലും ഇതാണ് മറ്റു പ്രവർത്തകരോട് പറയാനുള്ളത്. ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. അതിനാൽ ജനങ്ങളെ വിശ്വാസപ്പെടുത്തി മുന്നോട്ട് പോകുകയാണ് ലക്ഷ്യം. കേരളത്തിലെ നേതാക്കൾ ശാന്തരാണ്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുകയാണ് നല്ലത്. വട്ടപ്പൂജ്യമാണെന്ന വിമർശനത്തെ പറ്റി അദ്ദേഹം പറഞ്ഞു, കഴിഞ്ഞ പത്തു കൊല്ലമായി ഇതാണ് കേൾക്കുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരും വളരെ യോജിച്ച് പ്രവർത്തിക്കുന്നവരാണ്.

സ്ഥാനാർത്ഥി നിയമനത്തോടെ കേരള കോൺഗ്രസിൽ വലിയ പ്രശ്നമുണ്ടാകും എന്ന് ചിലർ പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. കാര്യങ്ങൾ വളരെ സുഗമമായി നടന്നു. അതുപോലെ തന്നെ ഈ തീരുമാനവും സുഗമമായി നടക്കും. പാർട്ടിക്ക് നേതൃത്വമുണ്ട്, വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കെ.സുധാകരൻ പറഞ്ഞത് പൊതുവായ കാര്യമാണ്. രാജ്യമൊട്ടുക്ക് ചർച്ച ചെയ്യുന്ന വിഷയമാണിത്.

Photo and News Source: Samakalika Malayalam