ദോഹ: വോഡഫോൺ ഖത്തറിന്റെ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ദോഹ മാളിലും വക്ര ബുളിവാർഡിലുമായി രണ്ട് പുതിയ റീട്ടെയിൽ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലായതിനാൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും.
ഈ പുതിയ സ്റ്റോറുകളിൽ 5G ഫൈബർ റൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ, ഹോം ബ്രോഡ്‌ബാൻഡ് സൊല്യൂഷനുകൾ എന്നിവ ലഭ്യമാണ്. ഓരോ സ്റ്റോറിലും 'ഹോം കോർണർ' എന്ന സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ ഉപഭോക്താക്കൾക്ക് വോഡഫോൺ ഫൈബർ കണക്റ്റിവിറ്റി പരീക്ഷിക്കാൻ സാധിക്കും.
വോഡഫോൺ ഖത്തർ എക്സിക്യൂട്ടീവുകളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആദ്യം എത്തിയവർക്ക് പ്രത്യേക ഓഫറുകളും ലഭിച്ചു. തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോറുകൾ തുറന്നതെന്ന് കമ്പനി വ്യക്തമാക്കി.
Photo and News Source: Suprabhaatham


