തിരുവനന്തപുരം | യു.ഡി.എഫ്. ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശക്തമായ നടപടികൾ എടുക്കുന്നതായി സൂചന ലഭിച്ചു. കോൺഗ്രസ് നേതാക്കളുടെ ഇടയിൽ ചേരികൾ രൂപപ്പെടാൻ ഇത് കാരണമായി.
കെ.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള ആസൂത്രിത നീക്കമാണ് ഇതെന്ന് വിശകലനം ചെയ്യപ്പെടുന്നു. കേരളത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള മത്സരം രൂക്ഷമാക്കാനും, ഹൈക്കമാൻഡ് പ്രതിനിധിയായി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനും മുൻപേ തന്നെ തീരുമാനിച്ചിരുന്നു.
എം.എൽ.എ.മാരിൽ ഭൂരിപക്ഷം കെ.സി. വേണുഗോപാലിന് ഉറപ്പായിട്ടുണ്ട്. രമേശ് ചെന്നിത്തല രണ്ടാം സ്ഥാനത്തും, വി.ഡി. സതീശൻ മൂന്നാം സ്ഥാനത്തുമാണ്. എം.പി.മാരിൽ പലർക്കും കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റിൽ അതൃപ്തിയുണ്ട്. ഹൈക്കമാൻഡ് നേതാക്കൾക്ക് എം.പി.മാർ ഇത് അറിയിക്കും.
‘കേരളം കെ.സി. യിക്കട്ടെ’ എന്ന ആഹ്വാനത്തോടെ കെ.സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. കേരളത്തിന് ദീർഘദർശിയായ നേതാവ് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം വാദിച്ചു. കോൺഗ്രസ് മഹാനേതാക്കളുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനായി ഉയരാൻ കെ.സിക്ക് കഴിയുമെന്നും പോസ്റ്റിൽ പറയുന്നു.
Photo and News Source: Siraj Live


