പുത്തിഗെ | യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും, യുദ്ധത്തിലൂടെ സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ ശക്തികളുടെ തുടർച്ചയായ ആക്രമണങ്ങൾ എല്ലാ ജനവിഭാഗങ്ങളേയും, പ്രത്യേകിച്ച് പ്രവാസികളെ കടുത്ത ബാധ്യതയിലാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണിയും നിര്മാണ മേഖലയും യുദ്ധത്തിന്റെ ദോഷകരമായ ഫലങ്ങൾ നേരിടുന്നു. ഇത് പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിനും, നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത അവസ്ഥയിലേക്ക് നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക പ്രകടിപ്പിച്ചു.
പ്രവാസി സംഗമത്തിന്റെ സമ്മേളനം അബ്ദുറഹ്മാൻ അഹ്‌സനിയുടെ അധ്യക്ഷതയിൽ അബ്ദുല്‍ ഖാദർ സഖാഫി മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദൽ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ എന്നിവർ പ്രസംഗിച്ചു. സംഘടനയിലെ നിരവധി നേതാക്കളും പ്രവാസികളും സംബന്ധിച്ച സമ്മേളനം സമാധാനത്തിനും പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനുമുള്ള ആഹ്വാനങ്ങളോടെ സമാപിച്ചു.
Photo and News Source: Siraj Live










