ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് പാകിസ്ഥാന്റെ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ടെഹ്‌റാനിൽ എത്തിയത്. അമേരിക്കയുടെ വെടിനിർത്തൽ നിബന്ധനകൾ ഇറാനിലേക്ക് കൈമാറാനും പാകിസ്ഥാന്റെ മധ്യസ്ഥതയില് സമാധാന ചർച്ചകളെ വേഗത്തിലാക്കാനുമാണ് മുനീറിന്റെ ഇറാൻ സന്ദർശനം. രണ്ടാം ഘട്ട ചർച്ചകൾ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന സൂചനയും ഉയരുന്നുണ്ട്. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിൽ പാകിസ്ഥാൻ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: 24 News


