വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിലാണ് ട്രംപിനെ വധിക്കാനുള്ള ശ്രമം നടന്നത്. തോക്കുകളും കത്തികളുമായി 31 കാരൻ കോൾ ടോമാസ് അലൻ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകളുടെ കീഴിൽ ഒളിക്കുകയും, ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് മാറ്റുകയും ചെയ്തു.
ഫെഡറൽ അധികാരികൾ അലനെതിരെ വധശ്രമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി. കാലിഫോർണിയ സ്വദേശിയായ അലൻ ആഴ്ചകൾക്ക് മുമ്പേ ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി എഫ്.ബി.ഐ കണ്ടെത്തി. ഏപ്രിൽ 6-ന് തന്നെ വാഷിംഗ്ടണിലെ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു.
ഒരു 12-ഗേജ് പമ്പ് ആക്ഷൻ ഷോട്ട്ഗൺ, .38 കാലിബർ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എന്നിവയായിരുന്നു ഇയാളുടെ കൈവശം. ഡിന്നർ ആരംഭിച്ച നിമിഷങ്ങൾക്കകം സുരക്ഷാ ബാരിക്കേഡുകൾ ഭേദിച്ച് ഹാളിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. തുടർന്ന് സീക്രട്ട് സർവീസ് ഏജന്റുമാരുമായി വെടിവെപ്പുണ്ടായി. ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അലന് പരിക്കേറ്റെങ്കിലും വെടിയേറ്റിട്ടില്ല.
പ്രതിയായ കോൾ ടോമാസ് അലൻ ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും, 2025-ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Photo and News Source: Sathyam Online









