കൊച്ചി ഡിസിസി ഓഫീസിന് എതിർവശം വി.ഡി. സതീശന്റെ നേതൃത്വത്തിനെതിരെ ഫ്ലക്സ് സ്ഥാപിച്ചു. ഡിസിസി ഓഫീസിന്റെ എതിർവശത്താണ് രമേശ് ചെന്നിത്തലയ്ക്കായി ഫ്ലക്സ് ഉയർത്തിയത്. പിആർ വർക്കിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദവിയിലേക്ക് ചെന്നിത്തലയെ തള്ളിക്കയറ്റാനുള്ള ശ്രമം നടക്കില്ലെന്ന് ഫ്ലക്സിൽ സൂചിപ്പിച്ചു.

കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി തീരുമാനത്തിൽ പക്ഷം ചേരാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കി. മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമാണ് എല്ലാവരും അംഗീകരിക്കേണ്ടത്. ഘടക കക്ഷികൾക്ക് ഇടപെടാനുള്ള അവകാശം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Asianet News