തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
പാലക്കാട് ജില്ലയിൽ ഇന്നും 40 ഡിഗ്രി താപനില കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുന്നുണ്ട്. സൂര്യാതപ അപകടങ്ങളും വർധിച്ചിട്ടുണ്ട്. പാലക്കാട്ട് ഇന്നലെ 39.9 ഡിഗ്രി താപനില രേഖപ്പെടുത്തി.
പൊതുജനങ്ങൾക്ക് ദാഹമനുഭവപ്പെടാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ നിർദ്ദേശിക്കുന്നു. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭിപ്രായപ്പെടുന്നു.
Photo and News Source: Sathyam Online










