കോട്ടയം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് കൂടുതലാകും താപനില. പാലക്കാടിൽ 40 ഡിഗ്രി വരെ, കൊല്ലത്ത് 39 ഡിഗ്രി വരെ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ 38 ഡിഗ്രി വരെ ചൂട് അനുഭവപ്പെടും.

ഉയർന്ന താപനിലയും ഈർപ്പമുള്ള കാലാവസ്ഥയും മലയോര മേഖലകളിൽ അസ്വസ്ഥതയുണ്ടാക്കും. യുവി സൂചികയും ഉയർന്ന നിലയിൽ (8-7) രേഖപ്പെടുത്തി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്, മലപ്പുറം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെലോ അലർട്ട്.

29, 30 മെയ് ഒന്നിന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവിടങ്ങളിൽ യെലോ അലർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 40-50 കിലോമീറ്റർ വേഗതയുള്ള കാറ്റും മഴയും ഉണ്ടാകാം.

Photo and News Source: Janmabhumi