ശനിയാഴ്ച രാത്രി 10.50-ന് ബെൽഫാസ്റ്റിലെ ഡൺമറി പോലീസ് സ്റ്റേഷന് സമീപം സ്ഫോടകവസ്തു നിറച്ച കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ നിന്നും ഒരു വാഹനം തട്ടിയെടുത്ത് അതിൽ ഗ്യാസ് സിലിണ്ടർ സ്ഥാപിക്കുകയും, ഡെലിവറി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. അധികൃതർ അലാറം പ്രവർത്തിപ്പിച്ച് പ്രദേശം ഒഴിപ്പിച്ചതിനാൽ സ്ഫോടനത്തിൽ ആർക്കും കേടുപാടുകൾ സംഭവിച്ചില്ല.
മാർച്ചിൽ ലൂർഗൻ പോലീസ് സ്റ്റേഷനിലും സമാനമായ സംഭവം നടന്നിരുന്നു. അക്രമികൾ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാർ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയും, ബോംബ് സ്ക്വാഡ് അതു നിർവീര്യമാക്കിയിരുന്നു. നവ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ) ആണ് സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് പോലീസ് പ്രാഥമിക നിഗമനം. ഭീകരവിരുദ്ധ പോലീസ് സംഭവം അന്വേഷിക്കുമെന്നും അവർ വ്യക്തമാക്കി.
നോർത്തേൺ അയർലണ്ട് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’ന സംഭവത്തെ അപലപിച്ചു.
Photo and News Source: Sathyam Online










