ഇടുക്കി ജില്ലയിലെ അടിമാലിയിലെ മാങ്കുളം പഞ്ചായത്ത് വനിതാ അംഗം ധന്യ ഗണേശനെ ആറുദിവസം മുമ്പ് കാണാതായ സംഭവത്തിൽ, തിങ്കളാഴ്ച രാവിലെ പോലീസ് നായയുടെയും ജനപ്രതിനിധികളുടെയും തിരച്ചിലിലാണ് അവരെ കണ്ടെത്തിയത്. മാങ്കുളം പഞ്ചായത്ത് നാലാംവാർഡ് അംഗമായ ധന്യ 22-ന് രാവിലെ മുതലാണ് കാണാതായത്. ഭർത്താവ് അനീഷ് വ്യാഴാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു.

ശൗചാലയത്തിൽ കമിഴ്ന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു ധന്യ. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന അവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാലുവർഷം മുമ്പ് കൊല്ലപ്പെട്ട ലക്ഷ്മണന്റെ വീടാണിത്. വീട് ഒഴിഞ്ഞതായിരുന്നു. നാട്ടുകാരും പോലീസ് നായയും നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല.

ധന്യയെ മൊഴിയെടുക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തുമെന്ന് മൂന്നാർ സി.ഐ. പറഞ്ഞു. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം സഹിക്കാനാകാതെയാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് ധന്യ പറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റടക്കം ഇക്കാര്യത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.

Photo and News Source: Mathrubhumi