കൊച്ചി: തിരുമാറാടി ഒലിയപ്പുറത്ത് വീട്ടുമുറ്റത്ത് നാല് ചക്കകൾ വീണു കിടന്നിരുന്നു. അവയെടുക്കാൻ ചെന്ന വീട്ടുകാർക്ക് ഒരു മൂര്‍ക്കൻ പാമ്പ് ചത്തുകിടക്കുന്നത് കണ്ടു. സംസ്ഥാനത്ത് ഇന്നും നിരവധി പേര് പാമ്പുകടിയേറ്റു. കാസര്‍ഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരനായ കുട്ടിയെ മൂര്‍ക്കൻ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെ പാമ്പ് കടിച്ചതാണ്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി.

കോഴിക്കോട് പൂനൂരിൽ 22 വയസുകാരനായ മുഹമ്മദ് അന്‍സാറിനും പാമ്പുകടിയേറ്റു. പുലര്‍ച്ചെ കിടക്കയിൽ പാമ്പിനെ കണ്ടപ്പോൾ കടിയേറ്റതറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിലിൽ 36 വയസുകാരി അഞ്ജലിയ്ക്കും പാമ്പുകടിയേറ്റു. വീട്ടുമുറ്റത്തു നിന്നപ്പോഴാണ് പാമ്പ് കടിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

തിരുവനന്തപുരം കിളിമാനൂരിലെ സരിതയ്ക്കും പാമ്പുകടിയേറ്റു. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് പാമ്പ് കടിച്ചത്. വെഞ്ഞാറമൂട്ടിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തിരുവനന്തപുരം പെരുങ്ങുഴി സ്വദേശി ഭുവനചന്ദ്രനും പാമ്പുകടിയേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരിങ്ങാലക്കുട കാറളത്തിലും രണ്ടുപേര് പാമ്പുകടിയേറ്റു. മലപ്പുറം എടപ്പാളിൽ 21 കാരിയായ ഷഹല തസ്‌നിക്കും പാമ്പുകടിയേറ്റു. സംസ്ഥാനത്ത് പാമ്പുകടി സംഭവങ്ങൾ തുടരുകയാണ്.

Photo and News Source: Janmabhumi