മക്കയിലെ ഹജ്ജ് കാലത്ത് നിയമലംഘനം നടത്തിയ മൂന്ന് ഈജിപ്ഷ്യൻ പൗരന്മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ് അനുമതിപത്രമില്ലാതെ ചരക്ക് വാഹനത്തിലൂടെ പുണ്യസ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഭവം. അവരെ പിടികൂടിയ ശേഷം നിയമ നടപടി സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കടത്താന് ശ്രമിച്ച വാഹനവും പിടികൂടിയിട്ടുണ്ട്.

ഹജ്ജ് അനുമതി ഇല്ലാതെ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നവർക്കും സഹായിക്കുന്നവർക്കും കർശന ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. 2026 ലെ ഹജ്ജിനായി പുതിയ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ആവശ്യപ്പെട്ടു။

Photo and News Source: Siraj Live