വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ വിജയത്തെ തുടർന്ന്, ഇന്ത്യൻ റെയിൽവേ ശതാബ്ദി, ജനശതാബ്ദി ട്രെയിനുകളുടെ പൂർണ്ണ നവീകരണത്തിനുള്ള പദ്ധതി ആവിഷ്കരിച്ചു. ട്രെയിൻ കോച്ചുകളുടെ രൂപഭംഗി, യാത്രാസൗകര്യങ്ങൾ, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതാണ് ലക്ഷ്യം. കോച്ചുകളുടെ ഫ്ലോറിങ്, പാനലുകൾ, സീറ്റുകൾ, ചാർജ്ജിംഗ് പോർട്ടുകൾ, സ്നാക്ക് ടേബിളുകൾ എന്നിവ പരിഷ്കരിക്കും. ശുചിമുറികളിൽ ആധുനിക സംവിധാനങ്ങളും ഡ്രെയിനേജും ഉറപ്പാക്കും. കോച്ചുകളുടെ കുലുക്കം കുറച്ച് യാത്ര സുഗമമാക്കും.

പുറംഭാഗം കൂടുതൽ ആകർഷകമാക്കി, വ്യക്തമായ ലക്ഷ്യസ്ഥാന ബോർഡുകൾ സ്ഥാപിക്കും. സിസിടിവി നിരീക്ഷണവും ഡിജിറ്റൽ ഇൻഫർമേഷൻ സിസ്റ്റവും ശക്തമാക്കും. രാജ്യത്ത് നിലവിലുള്ള 25 ജോഡി ശതാബ്ദി, 20-ലധികം ജനശതാബ്ദി എക്സ്പ്രസുകൾ ഈ നവീകരണത്തിന്റെ ഭാഗമാകും.

Photo and News Source: Mathrubhumi