സാമന്ത കെർഷ്നർ എന്ന യുവതി സ്വന്തം പിതാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 17-ാം വയസ്സിൽ ട്രാവിസ് ഫീൽഡ്ഗ്രോവുമായി വിവാഹിതയായ അവർ, ഡിഎൻഎ പരിശോധനയിൽ അവർ അച്ഛനും മകളുമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഈ ബന്ധം അവസാനിപ്പിച്ചു.

ട്രാവിസിനെതിരെ ലൈംഗികാതിക്രമം, മോഷണം, ഗാർഹിക പീഡനം തുടങ്ങിയ നിരവധി കുറ്റങ്ങൾ ഉണ്ട്. 2025 നവംബറിൽ തീവ്രവാദ ഭീഷണി മുഴക്കിയതിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ട്രാവിസുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച സാമന്ത, നെബ്രാസ്കയിലെ ഒരു ഗ്രാമത്തിൽ തന്റെ മകളോടും പ്രതിശ്രുത വരനോടും കൂടി താമസിക്കുന്നു.

അടുത്ത വർഷം പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. തന്റെ പ്രതിശ്രുത വരനെ ‘അതിശയിപ്പിക്കുന്ന മനുഷ്യൻ’ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

Photo and News Source: Kerala Online News