കൊച്ചി സ്വദേശിയായ വിദേശ വ്യവസായി യുവതി, നടൻ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്നാണ് ആരോപണം. ആദ്യം വിശ്വാസം ആർജിച്ച ശേഷം ജിമ്മിന്റെ നവീകരണത്തിന് എന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് മടക്കി ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ബാങ്ക് വിവരങ്ങളും ഇൻസ്റ്റാഗ്രാം ചാറ്റുകളും പോലീസിന് കൈമാറിയ യുവതി, തന്റെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടു.
പോലീസ് അന്വേഷണം ആരംഭിച്ചു.
Photo and News Source: Janmabhumi










