ചെറിപ്പഴത്തിന് രുചിയും പോഷകവുമുണ്ട്. വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ ഇതിലുണ്ട്. ഉറക്കക്കുറവിന് പരിഹാരമായ മെലാറ്റോനിൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ചെറിപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും.

ശരീരഭാരം കുറയ്ക്കാൻ ചെറിപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താം. ഒരു കപ്പ് ചെറിപ്പഴത്തിൽ 100 കലോറി മാത്രമേയുള്ളൂ. പൊട്ടാസ്യം കൂടുതലുള്ള ചെറിപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകൾ ഹൃദ്രോഗവും സ്ട്രോക്കും തടയുന്നു.

ചെറിപ്പഴം ചർമ്മത്തിന് യുവത്വം നൽകുന്നു. മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറിപ്പഴം, മഞ്ഞൾപ്പൊടി, തേൻ ചേർത്ത് പുരട്ടാം. തലമുടി കൊഴിച്ചിൽ തടയാൻ വിറ്റാമിൻ ബിയും സിയും സഹായിക്കുന്നു. ദഹനക്കുറവും അസിഡിറ്റിയും പരിഹരിക്കാൻ ചെറിപ്പഴം നല്ലതാണ്. ആൽക്കലിൻ സ്വഭാവമുള്ള പഴമാണിത്.

Photo and News Source: Samakalika Malayalam