ഗൂഗിൾ ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് സൈൻ-ഇൻ പ്രക്രിയ ലളിതമാക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കുന്നു. ഒടിപിയോ ലിങ്കുകളോ ഇനി ആവശ്യമില്ല. ഫോണിലെ വെരിഫിക്കേഷൻ സംവിധാനത്തിലൂടെ ക്രെഡൻഷ്യലുകൾ തൽക്ഷണം സ്ഥിരീകരിക്കാം.
ക്രെഡൻഷ്യൽ മാനേജർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ഉപയോക്താക്കളെ ഓടിപി കോഡുകൾക്കോ ഇമെയിൽ ലിങ്കുകൾക്കോ കാത്തിരിക്കാതെ സൈൻ-ഇൻ ചെയ്യാൻ സഹായിക്കും. ആപ്പ് തുറക്കുമ്പോൾ തന്നെ വിവരങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് ഒറ്റ ടാപ്പിൽ സൈൻ-ഇൻ പൂർത്തിയാക്കാം.
സൈൻ-ഇൻ കൂടാതെ അക്കൗണ്ട് റിക്കവറി പ്രക്രിയയും ലളിതമാക്കാനും ഈ സംവിധാനം ഉപകരിക്കും. നിലവിൽ ഈ അപ്ഡേറ്റ് വ്യക്തിഗത അക്കൗണ്ടുകൾക്കായി മാത്രമാണ് ലഭ്യമായിരിക്കുന്നത്. സൈൻ-ഇൻ പ്രക്രിയ വേഗത്തിലാക്കുന്നതോടെ ഉപയോക്താക്കളുടെ സമയം ലാഭിക്കും.
Photo and News Source: Kairali News



