ഇന്ത്യയിലെ പ്രമുഖ സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക് സിമന്റ്, നാലാം പാദ ഫലങ്ങളോടൊപ്പം നിക്ഷേപകരുടെ പ്രതീക്ഷകൾക്കൊപ്പം വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിവിഡന്റാണിത്. ഓരോ ഓഹരിക്കും 240 രൂപ ലഭിക്കുമെന്നാണ് പ്രഖ്യാപനം. 10 രൂപ ഫേസ് വാല്യൂ ഉള്ള ഓഹരിക്ക് 2400% ഡിവിഡന്റ് ലഭിക്കും.
നാലാം പാദ ലാഭം 35% വർദ്ധിച്ച് 2,258 കോടി രൂപയായി. മൊത്തം വരുമാനവും 9% ഉയർന്ന് 20,419 കോടി രൂപയിലെത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് 50% വർദ്ധിച്ച് 14,398 കോടി രൂപയായി. മൂലധന ചെലവ് ബാധിക്കാതെ തന്നെ ഓഹരി ഉടമകൾക്ക് ലാഭവിഹിതം നല്കാൻ ഇത് സഹായിച്ചു.
നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഈ ഓഹരിയുണ്ടോ? സിമന്റ് മേഖലയിലെ ഈ ശക്തന്‍ ഓഹരി നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, ഡിവിഡന്റിലൂടെ മികച്ച പാസീവ് ഇൻകം ലഭിക്കും. ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഉണർവ് അൾട്രാടെക് സിമന്റിന് ഗുണകരമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ന് ഓഹരി 0.10% വർദ്ധിച്ച് 12,010 രൂപയിലാണ് ക്ലോസ് ചെയ്തത്.
Photo and News Source: Dhanam



