ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചരിത്രപ്രധാനമായി ഒപ്പുവച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്പ്പ്.

ഈ കരാറിലൂടെ അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപവും ഉഭയകക്ഷി വ്യാപാരത്തില്‍ ഇരട്ടി വരവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലെതർ, എഞ്ചിനീയറിംഗ് ഉല്പന്നങ്ങൾ എന്നിവയ്ക്ക് ന്യൂസിലൻഡിൽ ഇനി ഇറക്കുമതി തീരുവ നല്കേണ്ടതില്ല.

5,000 ഇന്ത്യക്കാർക്ക് ‘ടെമ്പററി എംപ്ലോയ്മെന്റ് എൻട്രി വിസ’ വഴി മൂന്ന് വർഷം വരെ ന്യൂസിലൻഡിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. ന്യൂസിലൻഡിൽ നിന്നുള്ള ആപ്പിൾ, കിവി, മാനുക തേൻ എന്നിവയ്ക്കും ഇന്ത്യ നികുതി ഇളവ് നൽകും. ഇന്ത്യൻ വൈൻ, സ്പിരിറ്റ് ഉല്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ നികുതി ഇളവ് ലഭിക്കും. പകരമായി, ന്യൂസിലൻഡ് വൈനുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന നികുതി പത്തു വർഷത്തിനുള്ളിൽ കുറയ്ക്കും.

കർഷകരെയും വ്യവസായികളെയും സംരക്ഷിക്കുന്നതിനായി ചില മേഖലകൾക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

Photo and News Source: Janam TV