കാസറഗോഡ്: നാലര വയസുകാരി കുട്ടി മൂര്‍ഖൻ പാമ്പ് കടിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലാണ്. കളിക്കുന്നതിനിടെയായിരുന്നു സംഭവം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അവസ്ഥ ഗുരുതരമെന്ന് റിപ്പോർട്ടുകൾ.
കോഴിക്കോട് പൂനൂരിൽ 22 കാരന് പാമ്പുകടിയേറ്റു. മുഹമ്മദ് അന്‍സാർ എന്നയാളെ പുലര്‍ച്ചെ കിടക്കയിൽ പാമ്പിനെ കണ്ടപ്പോൾ പരിശോധിച്ചപ്പോഴാണ് കടിയേറ്റതറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ തൂളിക്കുഴി സ്വദേശി സരിതയ്ക്കും പാമ്പുകടിയേറ്റു. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതിനിടെയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പാമ്പുകടിയേറ്റാൽ 108 ആംബുലൻസുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. പ്രാഥമിക ശുശ്രൂഷ നൽകാനുള്ള പരിശീലവും 108 ജീവനക്കാരിൽ ഉണ്ട്. സമീപത്തുള്ള ആന്റിവെനം ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരവും ഇവരുടെ പക്കലുണ്ട്. കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ സഹായകരമാണ് ഇത്.
Photo and News Source: Samakalika Malayalam



