എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ സി, മഗ്‌നീഷ്യം, ഫോസ്ഫറസ് പോഷകങ്ങൾ അത്യാവശ്യമാണ്. പാല്, തൈര്, ചീസ്, മത്തി, പച്ചക്കറികൾ, സോയ, പയറുവർഗ്ഗങ്ങൾ എന്നിവയില് ഇവ ധാരാളമായി കാണപ്പെടുന്നു. സോഡ, മധുരമുള്ള ജ്യൂസുകൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഫോസ്‌ഫേറ്റുകള് കാത്സ്യം ആഗിരണം കുറയ്ക്കുന്നതിനാല് ഇവ ഒഴിവാക്കേണ്ടതാണ്.
വൈകുന്നേരങ്ങളിലെ ഇളം വെയില് കൊള്ളുന്നത് ശരീരത്തിന് വിറ്റാമിൻ ഡി നല്‍കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യന്തം പ്രധാനമാണ്. വിറ്റാമിൻ ഡി അസ്ഥിക്ഷയം വരാതിരിക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് ഇലക്കറികൾ, വാല്‍നട്ട്, മത്തങ്ങ വിത്തുകള് എന്നിവയില് ധാരാളമായി അടങ്ങിയിരിക്കുന്നു.
പോഷകസമൃദ്ധമായ ഭക്ഷണങ്ങള് എല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. പാല്, മുട്ട, സോയാബീന്, ബ്രക്കോളി, കോളിഫ്ളവർ, ചെറുമത്സ്യങ്ങൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വ്യായാമവും എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
Photo and News Source: Sathyam Online



