ദീർഘദൂര യാത്രകൾക്ക് ട്രെയിനുകൾ പ്രധാന ആശ്രയമാണ്. ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഇതിനൊരു പ്രധാന കാരണം. എന്നാൽ ഓരോ ക്ലാസ്സിലും ലഗേജ് ഭാരത്തിന് പരിധിയുണ്ട്. അമിത ലഗേജ് കൊണ്ടുപോയാൽ അധിക നിരക്കോ പിഴയോ നൽകേണ്ടി വരും.

എസി ഫസ്റ്റ് ക്ലാസ് (1A) യാത്രക്കാർക്ക് 70 കിലോ, എസി 2-ടയർ (2A) യാത്രക്കാർക്ക് 50 കിലോ, എസി 3-ടയർ (3A) യാത്രക്കാർക്ക് 40 കിലോ, സ്ലീപ്പർ ക്ലാസ് (SL) യാത്രക്കാർക്ക് 40 കിലോ, സെക്കൻഡ് സിറ്റിംഗ് (2S) യാത്രക്കാർക്ക് 35 കിലോ വരെ ലഗേജ് കൊണ്ടുപോകാം.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ. കോച്ചുകളിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ, അത് വാനിൽ ബുക്ക് ചെയ്യേണ്ടി വരും. കൂടാതെ, ദൂരവും ഭാരവും അനുസരിച്ച് അധിക ചാർജ് ഈടാക്കും. ബുക്ക് ചെയ്യാത്ത ലഗേജിന് പിഴയും ഈടാക്കാം.

Photo and News Source: Kairali News