നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിലായിരുന്നു ഇത്. മേരിക്കുട്ടിയും മൂത്ത മകൻ റെജിയും ഒരുമാസത്തോളമായി കാണാതായിരുന്നു. പോലീസ് ഇവരെ ഇവിടെത്തന്നെ കൊന്നുകുഴിച്ചുമൂടിയതാണോ എന്ന സംശയത്തിലാണ്.
മൃതദേഹഭാഗങ്ങൾ പൂർണമായും അഴുകിയ നിലയിലായിരുന്നു. ഈ മാസം രണ്ടാം തീയതി മുതൽ ഇവരെ കാണാതായതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാർ പരസ്പരവിരുദ്ധമായ വിവരങ്ങൾ നൽകിയിരുന്നു. മേരിയുടെ മകളാണ് അമ്മയേയും സഹോദരനേയും കാണാതെ പോലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണത്തിനായി വീട്ടിലെത്തിയത്.
വീട്ടിലെ നായ്ക്കൂട്ടിന്റെ അടുത്തായി കുഴിച്ചിട്ട നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇഞ്ചിക്ക് തടമെടുത്ത് പോലെ മണ്ണ് മാറ്റിയ സ്ഥലത്തായിരുന്നു ഇത്. ഒരു കാലിന്റെ ഭാഗം പുറത്തായതോടെ കൂടുതൽ ശരീരാവശിഷ്ടങ്ങൾ ഉണ്ടായേക്കാം എന്ന നിഗമനത്തിൽ പോലീസ് അന്വേഷണം താൽക്കാലികമായി നിർത്തി. ഫോറൻസിക് വിദഗ്ധർ വൈകാതെ സ്ഥലത്തെത്തും. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ കൊല്ലപ്പെട്ടത് മേരിക്കുട്ടിയും മകൻ റെജിയും തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാവൂ.
Photo and News Source: Mathrubhumi



