ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ പുതിയ ഉപാധികൾ അമേരിക്കയ്ക്ക് രേഖാമൂലം ലഭിച്ചിട്ടുണ്ട്. ആക്രമണമില്ലെന്ന ഗ്യാരണ്ടി നൽകിയാൽ മാത്രമേ ഹോർമൂസ് തുറക്കൂ എന്നാണ് ഇറാൻ നിലപാട്. തുടർന്ന് ആണവ വിഷയവും ചർച്ച ചെയ്യാമെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയിൽ, ഹോർമൂസിലെ നാവികരെയും കപ്പലുകളെയും സ്വതന്ത്രരാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി, ഹോർമൂസിലെ സുരക്ഷിത നാവിക ഗതാഗതമാണ് ചർച്ച ചെയ്തതെന്ന് സമ്മതിച്ചു.

അയൽ രാജ്യങ്ങളുടെ പങ്കാളിത്തം പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ വിഷയത്തിൽ റഷ്യയ്ക്ക് നിർണായക പങ്ക് ഉണ്ടെന്നും വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.

Photo and News Source: Asianet News