മുംബൈയിലെ പൈധുനി പ്രദേശത്ത് ഒരു കുടുംബത്തിലെ നാല് അംഗങ്ങൾ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾ കൊണ്ടുവന്ന തണ്ണിമത്തനായിരുന്നു ഇവർ കഴിച്ചത്. അബ്ദുള്ള ദൊകാഡിയ (40), നസ്രീൻ ദൊകാഡിയ (35), അവരുടെ പെൺമക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. രാത്രി 10:30 ഓടെ ബിരിയാണി കഴിച്ചശേഷം തണ്ണിമത്തൻ കഴിച്ച ഇവർക്ക് ഞായറാഴ്ച രാവിലെ അഞ്ചരയോടെ ഛർദ്ദിയും വയറിളക്കവും ഉണ്ടായി.
തുടർന്ന് കുടുംബ ഡോക്ടറുടെ ശുപാർശപ്രകാരം ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ ചികിത്സയിലിരിക്കെയായിരുന്നു അവരുടെ അന്ത്യം. പോസ്റ്റ്‌മോർട്ടിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Photo and News Source: Janmabhumi



