കേരളത്തിൽ നാളെ ഹർത്താലിന് ആഹ്വാനം. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈ ഹർത്താൽ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തെ തുടർന്നാണ് പ്രക്ഷോഭം ഉയർന്നത്. ഹർത്താലിൽ വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. രോഹിത് വെമുല നിയമം നടപ്പാക്കുക, നഷ്ടപരിഹാരം, കോളജിന്റെ അഫിലിയേഷൻ റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരിക്കുന്നു.
ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത്-ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. മലപ്പുറത്ത് കെ. എസ്. യു. നേതൃത്വത്തിൽ മാര്‍ച്ചില്‍ സംഘര്‍ഷവും നടന്നു. ബാരിക്കേഡുകൾ ചാടി പ്രവർത്തകർ പോലീസ് കസ്റ്റഡിയിലായി.
Photo and News Source: Asianet News



