തിരുവനന്തപുരം: കനത്ത ചൂടിൽ വൈദ്യുത ഉപയോഗം ഗണ്യമായി വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 'പീക്ക് ലോഡ് മാനേജ്‌മെന്റ്' നടപ്പിലാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) തീരുമാനിച്ചു. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്തും. ഉപഭോക്താക്കളെ എസ്എംഎസ് മുഖേന അറിയിക്കും.
പ്രദേശത്തിന്റെ വൈദ്യുത ഉപയോഗ തോതും സാഹചര്യവും പരിഗണിച്ച് നിയന്ത്രണം നിർബന്ധമാക്കുന്നു. വൈകീട്ട് 6 മുതൽ രാത്രി 11 വരെ ഉയർന്ന ഉപയോഗം നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്നു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, വാഹന ചാർജിങ്ങ് തുടങ്ങിയ ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നു.
എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുകയും, അനാവശ്യ ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. സിസ്റ്റം തകരാറിലാകാതിരിക്കാൻ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
Photo and News Source: Samakalika Malayalam



