കൊച്ചിയിൽ യമഹ മോട്ടോഴ്‌സ് നടത്തിയ ‘മെഗാ മൈലേജ് ചലഞ്ച്’ വിജയകരമായി സമാപിച്ചു. എഫ്‌സെഡ്-എസ് എഫ്‌ഐ ഹൈബ്രിഡ് മോട്ടോർസൈക്കിളിനും 125 സിസി ഫാസിനോ, റേസെഡ്ആർ സ്‌കൂട്ടറുകൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ നഗര റോഡുകളും തുറന്ന സ്‌ട്രെച്ചുകളും ഉൾപ്പെടുന്ന റൂട്ടുകളിലൂടെ 60 കിലോമീറ്റർ മോട്ടോർസൈക്കിളിലും 35 കിലോമീറ്റർ സ്‌കൂട്ടറിലും സഞ്ചരിച്ചു.

ലിറ്ററിന് 93.2 കിലോമീറ്റർ മൈലേജ് നേടിയ അമല് യു എസ് മോട്ടോർസൈക്കിൾ വിഭാഗത്തിലും, 96.3 കിലോമീറ്റർ മൈലേജ് നേടിയ അമലും നിതയും സ്‌കൂട്ടർ വിഭാഗത്തിലും വിജയികളായി. ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. യമഹയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയായ സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്എംജി) സിസ്റ്റത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം.

വിജയഗിരി ഓട്ടോ ഏജൻസീസ്, പെരിങ്ങാട്ട് മോട്ടോഴ്‌സ്, ഇൻഡൽ ഓട്ടോമോട്ടീവ്‌സ്, ശ്രീ വിഘ്നേശ്വര മോട്ടോഴ്‌സ് എന്നിവരുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയിൽ ഉപഭോക്താക്കളും കുടുംബാംഗങ്ങളും ആവേശപൂർവ്വം പങ്കെടുത്തു.

Photo and News Source: Malayalam Express