ന്യൂഡൽഹി: സിബിഎസ്ഇയുടെ പത്താം, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. ചോദ്യപേപ്പർ ചോർന്നെന്ന തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിദ്യാർഥികളിൽ അനാവശ്യമായ ഭീതി സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കി.
ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസിൽ പരാതി നൽകുമെന്നും സിബിഎസ്ഇ അറിയിച്ചു. വ്യാജ വാർത്തകൾ പരിശോധിക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടുമെന്നും ബോർഡ് വ്യക്തമാക്കി. പരീക്ഷകൾ സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും പൂർത്തിയായതായി ബോർഡ് അധികൃതർ അറിയിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകളിൽ മാത്രം ശ്രദ്ധിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഉള്ള കിംവദന്തികളിൽ വിശ്വസിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Photo and News Source: Suprabhaatham


