തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പിലാകുന്നു. പീക്ക് ലോഡ് മാനേജ്മെന്റ് രീതിയിലാണ് ഇത് നടപ്പാക്കുന്നത്. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും.
ലോഡ് കൂടുന്നതിനനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ചൂട് അതികഠിനമായ കാലത്താണ് ഈ നടപടി.
വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനസഹകരണം ആവശ്യമാണെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രഖ്യാപനമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ആറ് മണി മുതൽ 11 മണി വരെയാണ് വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയം. പ്രദേശത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തും.
Photo and News Source: Newsthen



