റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ മഴയോടും കൂടി ആലിപ്പഴ വർഷം തുടരുന്നു. അൽ ജൗഫ്, റിയാദ്, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇന്നും മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ശക്തമായ പൊടിക്കാറ്റും രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, മദീന, അൽ ബഹ, അസീർ, ജിസാൻ, നജ്റാൻ, ഹാഇൽ, തബൂക്ക് പ്രവിശ്യകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കാഴ്ച പരിധി കുറയുമെന്നതിനാൽ ജനങ്ങൾ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്.

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുള്ള ഇടങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും മാറിനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Photo and News Source: Malayalam Express