സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ സംവിധാനം ചെയ്ത ‘റാവു ബഹാദൂർ’ എന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂൺ 5-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജിഎംബി എന്റർടൈൻമെന്റ്, എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററിലെ സത്യദേവിന്റെ രാജകീയ വേഷവും, തലപ്പാവിലെ ഇരിക്കുന്ന പ്രാണിയും പ്രേക്ഷകരുടെ കൗതുകം വർദ്ധിപ്പിച്ചു. ഇഴയുന്ന മുന്തിരി വള്ളികളോടുകൂടിയ മഹത്തായ കൊട്ടാര പശ്ചാത്തലം ചിത്രത്തിന്റെ പ്രതീകാത്മക തലങ്ങളെ സൂചിപ്പിക്കുന്നു.
ചിത്രത്തിലെ ആദ്യ ഗാനമായ ‘ഓ സുന്ദരി’ സൂപ്പർ ഹിറ്റായി മാറി. പഴയ കാലഘട്ടത്തിന്റെ മനോഹര ചിത്രീകരണമാണ് ഈ ഗാനത്തിലൂടെ കാണിക്കുന്നത്. സത്യദേവും ദീപ തോമസും ചേർന്നുള്ള അഭിനയവും ദൃശ്യ സമ്പന്നതയും ഗാനത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു.
ചിത്രത്തിലെ സത്യദേവിന്റെ പരിവർത്തനവും ശരീരഭാഷയും മറ്റൊരു ഹൈലൈറ്റ്. അഭിനയ പ്രതിഭയ്ക്ക് പേരുകേട്ട സത്യദേവ് തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്ന കഥാപാത്രമാണ് ‘റാവു ബഹാദൂർ’
Photo and News Source: Newsthen



