ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ഉദ്യോഗസ്ഥനായ പർവീൺ കാസ്‌വാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായത്. 55 വർഷം കാത്തിരുന്ന വിമാനയാത്രയ്ക്കായി തയ്യാറായി നിൽക്കുന്ന മാതാപിതാക്കളുടെ ചിത്രവും വികാരഭരിതമായ കുറിപ്പുമാണ് അതിന്റെ ഉള്ളടക്കം. '23-ാം വയസ്സിൽ ഞാൻ ആദ്യമായി വിമാനം കയറി. എന്നാൽ എന്റെ മാതാപിതാക്കൾ ഇതിനായി കാത്തിരുന്നത് 55 വർഷമാണ്. ചില ചിത്രങ്ങൾ എന്നും സ്‌പെഷ്യലാണ്' എന്നാണ് അദ്ദേഹം കുറിച്ചത്. 2019-ലായിരുന്നു ഈ യാത്ര.

ഈ പോസ്റ്റിന് പ്രതികരണമായി നിരവധി പേർ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. 'ഒരു കുട്ടിയുടെ ജീവിതത്തിലെ മിക്ക ആദ്യ സംഭവങ്ങൾക്കും കാരണം മാതാപിതാക്കളാണ്. അവരുടെ ചില ആദ്യ സംഭവങ്ങൾക്ക് നിങ്ങളും കാരണമായതിൽ സന്തോഷം തോന്നിയിരിക്കണം' എന്നൊരു കുറിപ്പും ഉണ്ടായിരുന്നു. മറ്റൊരാൾ പറഞ്ഞു, 'ഞാൻ 2024-ൽ ജയ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് ആദ്യ വിമാന യാത്ര നടത്തി. ഇപ്പോൾ ഞാൻ എന്റെ അച്ഛന് വിമാന ടിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നു. ഒരു ദിവസം ദൈവം എന്റെ ആഗ്രഹം നിറവേറ്റും.'

Photo and News Source: Mathrubhumi