സ്വർണം വിലയില്‍ വീണ്ടും ഉയർച്ച. ഗ്രാം 35 രൂപ വിലയേറിയ ഇന്ന് ഒരു ഗ്രാം സ്വർണം 14,155 രൂപയാണ്. പവന്‍ സ്വർണം 280 രൂപ വിലക്കയറ്റത്തോടെ 1,13,240 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാം 25 രൂപ വിലയേറിയ 11,630 രൂപയും പവന് 93,040 രൂപയുമായി. 14 കാരറ്റ് 9,060 രൂപയും ഒമ്പത് കാരറ്റ് 5,840 രൂപയുമായി നിലയുറപ്പിച്ചു. വെള്ളി വില 260 രൂപയില്‍ സ്ഥിരമായി.
ടെഹ്‌റാനിലെ ചര്‍ച്ചകളാണ് സ്വർണവിപണിയുടെ ചലനത്തിന് കാരണം. ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളിലാണ് വിപണി ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇറാൻ വിട്ടുവീഴ്ച മനോഭാവം പ്രകടിപ്പിച്ചത് ചര്‍ച്ചകളുടെ വിജയത്തില്‍ പ്രതീക്ഷ ഉണര്‍ത്തി. ചര്‍ച്ച പരാജയപ്പെട്ടാല്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധം വീണ്ടും ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിച്ചാല്‍ സാമ്പത്തിക മേഖലയിലും വിലക്കയറ്റത്തിന് സാധ്യതയുണ്ട്.
സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ സ്വർണവില കുത്തനെ ഉയരുന്നതാണ് ചരിത്രം. ഇന്ന് പവന്‍ സ്വർണം വാങ്ങാന്‍ 1,13,240 രൂപയെങ്കിലും മനസ്സിനിണങ്ങിയ ആഭരണത്തിനായി അധിക പണം നൽകേണ്ടി വരും. ഈ വിലക്കൊപ്പം അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ച്ചാര്‍ജ് എന്നിവയും ഉൾപ്പെടും.
Photo and News Source: Dhanam



