കേരളത്തിൽ വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ലഭ്യമാകുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനിലയെത്തുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലത്ത് 39°C വരെയും ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38°C ഉം മറ്റു ജില്ലകളിൽ 36-37°C ഉം താപനിലയുണ്ടാകും. വായുവിലെ ഈർപ്പവും ചൂടും മൂലം മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടാം.
ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് ആശ്വാസം നൽകി. ഇന്ന് മുതൽ മഴ കൂടുതൽ സജീവമാകുമെന്നും വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. ബുധാഴ്ച ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തും ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
Photo and News Source: Kerala Online News









